കാര്‍ഷികോപകരണങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു

0

കര്‍ഷക ക്ഷേമത്തിനായ് പൊതുഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി കൃഷിഭവനുകള്‍ മുഖേന വാങ്ങിക്കൂട്ടിയ കാര്‍ഷികോപകരണങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിക്കുന്നു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 8 വര്‍ഷം മുമ്പ് വാങ്ങിയ മെതിയന്ത്രം, നടീല്‍ യന്ത്രം, ട്രില്ലര്‍ എന്നിവ നശിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലയുടെ പലഭാഗങ്ങളിലും കാണാം ഇത്തരം കാഴ്ച്ചകള്‍. കാവുവയല്‍, പാറക്കല്‍, ചിറ്റൂര്‍, ചിത്രമൂല പ്രദേശങ്ങളിലെ 400 ഏക്കറിലധികം വരുന്ന പാടങ്ങളില്‍ ഉപയോഗപ്പെടുത്തേണ്ട ഉപകരണങ്ങളാണ് ഇവ. പഞ്ചായത്തിലെ കൃഷിക്കാര്‍ അവസ്യത്തിന് ഇപ്പോഴും യന്ത്രങ്ങള്‍ അമിത വാടകക്കെടുത്താണ് ഉപയോഗിക്കുന്നത്. വിലത്തകര്‍ച്ച ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ നേരിടുന്ന കര്‍ഷകന്‍ കാര്‍ഷികോപകരണങ്ങളും കൃഷി യന്ത്രങ്ങളും അമിത വിലക്ക് വാടകക്കെടുക്കണം എന്ന സ്ഥിതിയാണ്. ഇതൊന്നും നോക്കാനും പറയാനും പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാനും ഇവിടെയാര്‍ക്കും ഉത്തരവാദിത്തമില്ലേ എന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!