ബ്രേക്ക് ദ ചെയിനിലും വേറിട്ട മാതൃക

0

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ബ്രേക്ക് ദ ചെയിന്‍ നാടുമുഴുവന്‍ ഏറ്റെടുത്തപ്പോള്‍ സ്വന്തം നിലയ്ക്ക് വെള്ളമുണ്ട ബസ് ഷെല്‍റ്ററും പരിസരവും കഴുകി വൃത്തിയാക്കി യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കൈയും മുഖവും കഴുകാന്‍ സൗകര്യമൊരുക്കി വെള്ളമുണ്ട യിലെ വ്യാപാരി ജെശുദാസ് മാതൃകയായി. ടാപ്പും ലിക്വിഡ് സോപ്പും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരും നാട്ടുകാരും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. യുവാക്കളുടെ കൂട്ടായ്മകളും സന്നദ്ധപ്രവര്‍ത്തകരും ഈ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെങ്കിലും വ്യക്തികള്‍ കൂടി പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതോടെ രോഗപ്രതിരോധ ലക്ഷ്യത്തിനടുത്തെത്തും.ബസ് കയറാന്‍ എത്തുന്ന യാത്രക്കാര്‍ക്ക് കുടിവെള്ളവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!