അനാവശ്യയാത്രക്കാര്‍ കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കുന്നു

0

കൊറോണ ഭീതി നിലനില്‍ക്കെ അനാവശ്യയാത്ര ചെയ്യുന്നവര്‍ അതിര്‍ത്തികളില്‍ പരിശോധനാ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടാണ്ടാക്കുന്നു. സര്‍ക്കാര്‍ കര്‍ശന നിരദ്ദേശങ്ങള്‍ നല്‍കുമ്പോഴും പരിശോധനകള്‍ കാണാനും, വിനോദ യാത്രഎന്ന പേരിലും എത്തുന്നവരാണ് പ്രതിരോധന പ്രവര്‍്ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്.പലരും ഊടുവഴികളലൂടെ അതിര്‍ത്തികടന്ന് ജില്ലയിലേക്കെത്തുന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കൊറോണ ഭീതി നിലനില്‍ക്കെ അതിര്‍്ത്തികളില്‍ പരിശോധന ഊര്‍ജ്ജിതമായി മുന്നോട്ടുപോകുമ്പോഴും അനാവശ്യയാത്രയിലൂടെ ചിലര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പരിശോധന കാണാനും, വിനോദ യാത്ര എന്ന പേരില്‍ ചുറ്റിക്കറങ്ങന്നവരുമാണ് ഇതില്‍ ഏറെയും. അനാവശ്യമായി അതിര്‍ത്തികള്‍ കടന്ന അയല്‍സംസ്ഥാനങ്ങളില്‍ എ്ത്തുകയും തിരിച്ചുവരുകയും ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടാണ് അതിര്‍ത്തികളില്‍ പരിശോധന നടത്തുന്നവര്‍ക്ക് ഉണ്ടാക്കിവെക്കുന്നത്. മുത്തങ്ങ ചെക്പോസ്റ്റില്‍ ഇത്തരത്തില്‍ അനാവശ്യ യാത്രനടത്തുന്ന നിരവധി യാത്രക്കാരെ ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. ഇതിനുപുറമെ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയി ഊടുവഴികളിലൂടെ തിരികെ ജില്ലയിലേക്ക് പ്രവേശിക്കുന്നതും ചിലര്‍ പതിവാക്കിയിട്ടുണ്ട്. ഇത്തരം ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ പൊതു സമൂഹം തയ്യാറവാണമെന്നാണ് ആരോഗ്യ വകുപ്പ്് അധികൃതര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!