മാനന്തവാടി ടൗണിലും ബ്രേക്ക് ദ ചെയിന്‍

0

കൊവിഡ് – 19ന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെത്തുന്ന പൊതു ജനങ്ങള്‍ക്ക് ജാഗ്രത മുന്‍കരുതലിന്റെ ഭാഗമായി കൈകള്‍ ശുചീകരിക്കുന്നതിന് സംവിധാനമൊരുക്കി. കൈത്താങ്ങ് ചാരിറ്റബിള്‍ സൊസൈറ്റി, വ്യാപാരികള്‍ എന്നിവര്‍ ചേര്‍ന്നാണ് മാനന്തവാടി തലശ്ശേരി റോഡില്‍ ഹാന്‍ഡ് വാഷ് ലോഷന്‍, സോപ്പ്, വെള്ളം എന്നിവ സജ്ജീകരിച്ചിരിക്കുന്നത്. ട്രാഫിക് എസ് ഐ കെ കുഞ്ഞനന്തന്‍ ഉദ്ഘാടനം ചെയ്തു.റഷീദ് നിലാംബരി, പി സി ജോണ്‍ സണ്‍.വി കെ തുളസീദാസ്, മുഹമ്മദ് ആസിഫ്, വി കരീം എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!