കണിക്കൊന്നകള്‍ പൂത്തുലഞ്ഞു മഞ്ഞപ്പട്ടണിഞ്ഞ് കാടുകള്‍

0

വേനല്‍ കടുത്തു.വയനാടന്‍ കാടുകള്‍ മഞ്ഞപ്പട്ടണിഞ്ഞു. ജില്ലയിലെ വനപാതയിലൂടെ സഞ്ചരിക്കുന്ന ഏവര്‍ക്കും മഞ്ഞപുതച്ചുനില്‍ക്കുന്ന കാടുകള്‍ നയനമനോഹരമായ കാഴ്ചയാണ് നല്‍കുന്നത്.കണിക്കൊന്നകള്‍ പൂത്തുലഞ്ഞതോടെയാണ് കാടുകള്‍ മഞ്ഞപട്ടണിഞ്ഞത്.

വേനല്‍ കനത്ത് അടിക്കാടുകള്‍ ഉണങ്ങിനശിച്ച് പച്ചപ്പ് നഷ്ടപെട്ട കാട് ഉണങ്ങിനില്‍ക്കുമ്പോഴും അതിനെ മനോഹരമാക്കി നിര്‍ത്തുന്നത് കണിക്കൊന്നകളാണ്.ഇത് വയനാട്ടിലെ കാനനപാതകളൂടെ സഞ്ചരിക്കുവര്‍ക്ക് നയനാനന്ദകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.കത്തുന്ന വെയിലില്‍ തിളങ്ങിനില്‍ക്കുന്ന ഈ പൂക്കളുടെ സൗന്ദര്യം പറഞ്ഞറിയിക്കുന്നതിനേക്കാള്‍ സുന്ദരമാണ്. അയല്‍ജില്ലകളില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് മഞ്ഞപുതച്ച കാട് അപൂര്‍വ്വകാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!