കൊറോണ വ്യാപനം തടയാന്‍ വയനാട്ടില്‍ നിന്നും പുതിയ മാതൃക.ജില്ലാ ഭരണകൂടം ആറ് ഇന്ത്യന്‍ ഭാഷകളിലും മൂന്ന് വിദേശ ഭാഷകളിലും ലഘുലേഖകള്‍ തയ്യാറാക്കി വിതരണം ആരംഭിച്ചു.ടോട്ടം റിസോഴ്‌സ് സെന്ററിന്റെ സഹകരണത്തോടെയാണ് ലഘുലേഖകള്‍ തയ്യാറാക്കിയത്.വിദേശ വിനോദസഞ്ചാരികള്‍ കാര്യമായെത്തുന്ന വയനാട്ടിലെ ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും വിതരണം ചെയ്യാനായാണ് വിവിധ ഭാഷകളില്‍ ഉള്ള ലഘുലേഖ തയ്യാറാക്കിയത്.
ഫ്രഞ്ച് , ജര്‍മ്മന്‍, സ്പാനീഷ് ഭാഷകളിലും ഇന്ത്യന്‍ ഭാഷകളായ ബംഗാളി, അസാമീസ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലുമാണ് കൊറോണ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച ലഘുലേഖ ഉള്‍ക്കെള്ളിച്ചിട്ടുള്ളത്.. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ചുവടുവെയ്‌പ്പെന്ന് ലഘു ലേഖ പ്രകാശനം നിര്‍വഹിച്ച മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. തദ്ദേശീയ പണിയ ഭാഷയില്‍ വീഡിയോകളും ടോട്ടം ജില്ലാ ഭരണകൂടത്തിന് വേണ്ടി തയ്യാറാക്കി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ബോധവല്‍ക്കരണം നടത്തുന്നുണ്ട്.