യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു

0

കൊറോണ ബാധ സംസ്ഥാനത്ത് സ്ത്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ക്ക് പോലും രക്തം ഇല്ലാത്തത് കണക്കിലെടുത്താണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രക്തദാനം നടത്തിയത്.മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലെത്തിയാണ് പ്രവര്‍ത്തകര്‍ രക്തദാനം നടത്തിയത്.ബി.ജെ.പി മാനന്തവാടി നിയോജക മണ്ഡലം അദ്ധ്യക്ഷന്‍ കണ്ണന്‍ കണിയാരം രക്തദാന പരിപാടി ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജിതിന്‍ ഭാനു, വിജയന്‍ കൂവണ, ഷിംജിത്ത്. ഇ.ബി, സുരേഷ് പെരും ചോല, ദിലീപ് കണിയാരം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!