ഓട്ടം നിലച്ച് ടാക്‌സികള്‍ വായ്പതവണകള്‍ മുടങ്ങി

0

ഓട്ടം നിലച്ച് ടാക്സി ടൂറിസ്റ്റ് മേഖല. കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതും യാത്രവിലക്കുകളുമാണ് ഈ മേഖലയെ അതിവ പ്രതിസന്ധിയിലാക്കുകയാണ്. വാഹനങ്ങളുടെ തവണ വായ്പകള്‍ അടക്കാന്‍ പോലും സാധിക്കുന്നില്ലന്ന് ഉടമകള്‍.വായ്പ നല്‍കിയ ബാങ്കുകള്‍ ഇളവ് നല്‍കണമെന്ന് ആവശ്യം.

കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ ടൂറിസ്റ്റ് മേഖലയും പ്രതിസന്ധിയിലായിരി്ക്കുകയാണ്. ജില്ലയിലെ 95 ശതമാനം ടൂറിസ്റ്റ് ടാക്സി വാഹനങ്ങള്‍ക്ക് കഴിഞ്ഞ രണ്ടാഴ്ചയായി ഒരു ഓട്ടം പോലും ലഭിച്ചിട്ടില്ല. രാവിലെ സ്റ്റാന്റില്‍ എത്തുന്ന വാഹനഉടമകള്‍ വെറുകൈയ്യോടെയാണ് രാത്രിയില്‍ വീടുകളിലേക്ക് മടങ്ങുന്നത്. കൊറോണ രോഗത്തെ തുടര്‍ന്ന് ബുക്ക് ഓട്ടം പോലും ഉപേക്ഷിച്ചതായി ഉടമകള്‍ പറയുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതും യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതോടെ വാഹനങ്ങളുടെ തവണ വായ്പ അടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉടമകള്‍. ചില ധനകാര്യ സ്ഥാപനങ്ങള്‍ ഈ സാഹചര്യത്തില്‍ ഇളവുകള്‍ അനുവദിച്ചി്ട്ടുണ്ട്. എന്നാല്‍ ദേശ സാല്‍കൃത ബാങ്കുകള്‍ പ്രതിസന്ധിഘട്ടത്തിലും വായ്പ ഇളവുകള്‍ നല്‍കാത്തതും ഈ മേഖലയെ അതീവ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!