മത്സ്യ വ്യാപാരിയെ ബൈക്കിലെത്തിയ ഗുണ്ടാസംഘം പണം ആവശ്യപ്പെട്ട് മര്‍ദിച്ചതായി പരാതി. സുല്‍ത്താന്‍ ബത്തേരി പള്ളിക്കണ്ടി കളരിക്കണ്ടി അബ്ദുള്‍ റഹിമാന്‍(32)നെയാണ് കഴിഞ്ഞ രാത്രിയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം മര്‍ദ്ദിച്ചത്. രാത്രി 11മണിയോടെ ഇയാളുടെ വീടിനുസമീപത്തുവെച്ചായിരുന്ന ആക്രമണം. പണം ആവശ്യപ്പെട്ട് വടികളുപയോഗിച്ച് മര്‍്ദ്ദിക്കുകയായിരിന്നുവെന്ന് അബ്ദുള്‍ റഹിമാന്‍ പറഞ്ഞു. സ്ഥിരമായി എല്ലാദിവസവും ഈ സമയമാണ് അബ്ദുള്‍ റഹിമാന്‍ മത്സ്യം എടുക്കുന്നത് വീട്ടില്‍ നിന്നും പുറപ്പെടുന്നത്. ഇത് കണക്കുകൂട്ടിയെത്തവരായിരിക്കാം മര്‍ദ്ദിച്ചതെന്നാണ് പറയുന്നത്.പ്രതിരോധിക്കുന്നതിന്നിടെ സംഘം ബൈക്കില്‍ കയറി രക്ഷപെടുകയുമാണുണ്ടായതെന്നും അബ്ദുള്‍ റഹിമാന്‍ പറഞ്ഞു. മര്‍ദ്ധനത്തില്‍ സാരമായി പരിക്കേറ്റ അബ്ദുള്‍ റഹിമാന്‍ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്ര്യില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.