കൊവിഡ് -19 വൈറസ് ഭീതി നിലനില്‍ക്കെ ദേശീയപാതയിലും യാത്രാതിരക്ക് ഒഴിയുന്നു. ആയിരക്കണക്കിന് യാത്രാവാഹനങ്ങള്‍ പോയിരുന്ന പാതയില്‍ ഇപ്പോള്‍ വല്ലപ്പോഴും പോകുന്ന ചരക്ക് ലോറികള്‍ മാത്രമാണ് കാണാനുള്ളു. യാത്രക്കാരുടെ കുറവ് പാതയോരങ്ങളിലെ കച്ചവടക്കാരെയും ബാധിച്ചിട്ടുണ്ട്.ദേശീയപാത 766 വഴി കര്‍ണാടകയിലേക്കും തിരിച്ച് കേരളത്തിലേക്കുമുള്ള യാത്രക്കാരുടെ എണ്ണമാണ് കൊവിഡ്-19 ഭീതിയെ തുടര്‍ന്ന് കുറഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കൊവിഡ് -19 രോഗം കൂടുതലായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതോടെ സര്‍ക്കാറുകള്‍ യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. ഇതാണ് യാത്രകള്‍ ഒഴിവാക്കാന്‍ ആളുകളെ പ്രേരിപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിന് യാത്രാവാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന ബത്തേരി- മൈസൂര്‍ റോഡില്‍ ഇപ്പോള്‍ വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമേ കടന്നുപോകുന്നുള്ളു. ഇടയ്ക്ക് എത്തുന്ന ചരക്കുലോറികള്‍ മാത്രമാണ് പാതയിലൂടെ കൂടുതലായി കാണാനുള്ളു. അതേ സമയം ചരക്ക് ലോറികളുടെ വരവിലും ഗണ്യമായ കുറവുണ്ടായിട്ടുന്നാണ് അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ നിന്നും ലഭിക്കുന്ന വിവരം. യാത്രാചരക്ക് വാഹനങ്ങളുടെ കുറവോടെ ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് ദേശീയ പാതയോരങ്ങളിലെ കച്ചവടക്കാരെയാണ്. നിരവധി സ്ഥാപനങ്ങള്‍ ഇതിനിടെ പൂട്ടിക്കഴിഞ്ഞു. തുറക്കുന്നവരാകട്ടെ കച്ചവടം ലഭിക്കാതെ പ്രതിസന്ധിയിലുമാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.