തടയണ നിര്‍മ്മിച്ചു

0

പുല്‍പ്പള്ളി മേഖലയിലെ രൂക്ഷമായി കൊണ്ടിരിക്കുന്ന വരള്‍ച്ച പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പുല്‍പ്പള്ളി ജെ.സി.ഐ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു. തടയണകളില്‍ ഷട്ടറുകള്‍ ഇല്ലാത്തതുമൂലം വെള്ളം പാഴായി പോകുന്നത് തടഞ്ഞ് നിര്‍ത്തുന്നതിന്റെ ഭാഗമായാണ് കടമാന്‍തോട്ടിന്റെ വിവിധ ഭാഗങ്ങളില്‍ തടയണ നിര്‍മ്മിച്ചത്. വരും ദിവസങ്ങളിലും കുടുതല്‍ തടയണ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ജെ.സി.ഐ.അംഗങ്ങള്‍ .തടയണ നിര്‍മ്മാണത്തിന് എന്‍.യു.ഉലഹന്നന്‍, എ.സി.തോമസ്, ഷിജു, അഡ്വ. ബിനോയ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!