പുല്‍പ്പള്ളി പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ കാപ്പിക്കുന്ന്, മൂഴിമല ,മരകാവ്, ചെറുവള്ളി, കുരിശുക്കവല, മാരപ്പന്‍ മൂല തുടങ്ങിയ പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വാതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ നേതൃത്വത്തില്‍ ചെതലയത്തെ റെയിഞ്ച് ഓഫീസിലേക്ക് നാളെ രാവിലെ ജനകീയ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളായതിനാല്‍ വനത്തിലെ എല്ലാ ജീവികളും രാപകലെന്യേ കൃഷിയിടങ്ങളില്‍ മേഞ്ഞ് നടക്കുകയാണ്. വന്യമൃഗങ്ങള്‍ ജനങ്ങളെ ആക്രമിക്കാനും തുടങ്ങി. ഒരാഴചയ്ക്കുള്ളില്‍ പ്രദേശത്തെ 3 കര്‍ഷകരെ വ്‌ന്യമൃഗങ്ങള്‍ ആക്രമിച്ചു. ഗ്രാമ പഞ്ചായത്തംഗം സജി റെജി., ബാബു നമ്പുടാകം, സുകുമാരന്‍ വേങ്ങംപുറത്ത് ,ദിവാകരന്‍ നായര്‍ കാരക്കാട്ടിലഞ്ഞിക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.