പോക്സോ കേസുകള്‍ക്ക് ജില്ലയില്‍ അതിവേഗത കോടതി
പോക്സോ കേസുകള്‍ക്കും പീഡന കേസുകള്‍ക്കുമായി ജില്ലയില്‍ അതിവേഗത കോടതി വരുന്നു.സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതുതായി അനുവദിച്ച 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ വയനാടിനനുവദിച്ച കോടതിയാണ് കല്‍പ്പറ്റ കോടതി വളപ്പില്‍ ഈ മാസം പ്രവര്‍ത്തനമാരംഭിക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കെതിരെയുള്ള വര്‍ദ്ധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് 28 അതിവേഗസ്പെഷ്യല്‍ കോടതികളാണ് സംസ്ഥാനത്ത്് വിവിധജില്ലകളിലായി ആരംഭിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിചാരണനടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കാലതാമസമില്ലാതെ ശിക്ഷ നടപ്പിലാക്കാന്‍ രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലികമായി പരീക്ഷണാടിസ്ഥാനത്തില്‍ കോടതി സ്ഥാപിക്കുന്നത്.ഹൈക്കോടതിയുമായി സഹകരിച്ചുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ പ്രതിവര്‍ഷം 165 കേസുകളിലെങ്കിലും തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയുന്നവിധത്തില്‍ സ്പെഷ്യല്‍കോടതി സ്ഥാപിക്കുന്നത്.ജില്ലക്കനുവദിച്ച ഏക സ്പെഷ്യല്‍ കോടതി കല്‍പ്പറ്റ കോടതിവളപ്പിലാണ് ഈ മാസം മുതല്‍ ആരംഭിക്കുന്നത്.ജിഡീഷ്യല്‍ ഓഫീസര്‍ ഉള്‍പ്പെടെ എട്ട് ജീവനക്കാരാണ് കോടതിയിലുണ്ടാവുക.ഇരകളെ നേരിട്ട് വിസ്തരിക്കുന്നതിന് പകരം വീഡിയോ കോണ്‍ഫറന്‍സിലൂടെയാകുംവിസ്താരമുണ്ടാവുക.ജില്ലയില്‍ നിലവില്‍ 200 പോക്സോ കേസുകളാണ് തീര്‍പ്പു കല്‍പ്പിക്കാനുള്ളത്.കല്‍പ്പറ്റയില്‍ ഇതിനായി മാത്രം കോടതി വരുന്നതോടെ ഇത്തരംകേസുകളില്‍ വളരെവേഗത്തില്‍ തീര്‍പ്പുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.