മീനങ്ങാടി കോലമ്പറ്റ ചണ്ണായി അസീന രക്താര്‍ബുദ ചികിത്സക്ക് ഉദാരമതികളുടെ സഹായം തേടുന്നു. ഏഴു വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്ന അസീനക്ക് മജ്ജ മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് 35 ലക്ഷം രൂപയോളം ചെലവു വരും. അസീനയുടെ മകന്‍ ഓട്ടിസം ബാധിച്ച് കിടപ്പിലാണ്. അസീനക്ക് ചികിത്സാ സഹായം സ്വരൂപിക്കുന്നതിന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍ രക്ഷാധികാരിയായി 51 അംഗ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മീനങ്ങാടി കാനറാ ബാങ്ക് ശാഖയില്‍ ഇവരുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അസീനയുടെ ചികിത്സക്കായി മാര്‍ച്ച് 5 ന് തിങ്കളാഴ്ച്ച രാവിലെ 5 മുതല്‍ 9 വരെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ ജനകീയ കളക്ഷന്‍ നടത്തും. സി കെ ശശീന്ദ്രന്‍ എം.എല്‍എ. കളക്ഷന്‍ ഉദ്ഘാടനം ചെയ്യും..
A/C No. 0827101038775
IFSC CNRB 0000827