കടബാധ്യത; വീണ്ടും കര്‍ഷക ആത്മഹത്യ
പയ്യംമ്പള്ളി കാടംകൊല്ലി മങ്ങംപ്പറ രാജന്‍ (52) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടത്തിലാണ് രാജനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യംമ്പള്ളി കനാറ ബാങ്കില്‍ നിന്നും വായ്പ എടുത്തതിന്റെ റവന്യു റിക്കവറി നോട്ടീസ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഇയാള്‍ മരിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍.