പരാതിക്കാരിയായ അയല്‍വാസിയുടെ വീടിന് പുറകില്‍ മദ്ധ്യവയസ്‌ക്കന്‍ തൂങ്ങി മരിച്ചു
പരാതിക്കാരിയായ അയല്‍വാസിയുടെ വീടിന് പുറകില്‍ മദ്ധ്യവയസ്‌ക്കന്‍ തൂങ്ങി മരിച്ചു.പേര്യ ആലാറ്റില്‍ പടിഞ്ഞാറക്കര രാമന്‍കുട്ടിയുടെ മകന്‍ ശശിയാണ് മരിച്ചത്. 57 വയസ്സായിരുന്നു. അയല്‍വാസി നല്‍കിയ പരാതിയില്‍ തലപ്പുഴ പോലീസ് കേസെടുത്ത് മാനന്തവാടി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെയാണ് ശശി അയല്‍വാസിയുടെ വീടിന് പുറകില്‍ തുങ്ങി മരിച്ചത്. രാവിലെയാണ് ശശിയെ മരിച്ച നിലയില്‍ കണ്ടത് തലപ്പുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മേല്‍നടപടികള്‍ സ്വീകരിച്ചു