അന്താരാഷ്ട്ര വനിതാ ദിനം: വ്യത്യസ്ത പരിപാടികളുമായി കുടുംബശ്രീ
അന്താരാഷ്ട്ര വനിത ദിനത്തെ സ്വാഗതം ചെയ്ത് കുടുംബശ്രീ പ്രവത്തകര്‍. വനിത ദിനത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുവാനായി നഗരങ്ങളിലും ഗ്രാമങ്ങളിലും ബാനറുകളും ,കൊടികളും ഉയര്‍ത്തി കഴിഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുകമാര്‍ച്ച് 1 മുതല്‍ 9 വരെ വിവിധ പരിപാടികളോടെയാണ് ഇത്തവണ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ വനിത ദിനം നടത്തുന്നത് .വനിതാ ദിന സന്ദേശം ജനങ്ങളില്‍ എത്തിക്കാനായി എന്റെ അവസരം എന്റെ അവകാശം എന്ന സന്ദേശം ഉയര്‍ത്തിയ ബാനറുകളും കൊടികളും ജില്ലയുടെ എല്ലാ ഇടങ്ങളിലും നിറഞ്ഞു കഴിഞ്ഞു. മാര്‍ച്ച് 9 ന് വൈകുന്നേരം ജെന്‍ണ്ടര്‍ ലൈറ്റ് തെളിച്ച് കുടുംബശ്രീ അയല്‍കൂട്ടങ്ങളുടെ നേതൃത്വത്തില്‍ പരസ്പര ബഹുമാനം എന്ന വിഷയത്തില്‍ മീറ്റിംങ്ങുകളും ചേരും. ഇതിലേക്ക് പരമാവധി പുരുഷന്‍മാരെയും പങ്കെടുപ്പിക്കാനും ശ്രമിക്കും കൂടാതെ മാര്‍ച്ച് 9ന് വൈകുന്നേരം സധൈര്യം മുന്നോട്ട് എന്ന സന്ദേശം ഉയര്‍ത്തി രാത്രി നടത്തവും നടക്കും. വീട്ടില്‍ ഒരു കുടുംബശ്രീ ഉല്‍പ്പന്നം എന്ന പദ്ധതിക്കും അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തുടക്കമാക്കും.