വിഷരഹിത പച്ചക്കറി വാര്‍ഡായി മാറാന്‍ കുഴിനിലം ഡിവിഷന്‍
ജൈവ പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ മാനന്തവാടി നഗരസഭയിലെ കുഴിനിലം ഡിവിഷന്‍.ഡിവിഷനിലെ 300 ലധികം വീടുകളില്‍ പച്ചക്കറി തോട്ടമൊരുക്കിയാണ് പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ഒരുങ്ങുന്നത്. ക്യഷിയെ പ്രോത്സാഹിപ്പിക്കാന്‍ ക്യാഷ് അവാര്‍ഡ് നല്‍കും.കൃഷി വകുപ്പിന്റെയും കുടുംബശ്രീകളുടെയും സഹകരണം പച്ചക്കറിയില്‍ വിജയഗാഥ രചിക്കാന്‍ പ്രോത്സാഹനവുമാകുന്നു.
മാനന്തവാടി നഗരസഭയിലെ ഡിവിഷനാണ് കുഴിനിലം ഡിവിഷന്‍.വാര്‍ഡില്‍ ആകെയുള്ള 400 വീടുകളില്‍ 300 ലധികം വീടുകളില്‍ ഇതിനകം പച്ചക്കറിത്തോട്ടം ഒരുങ്ങി കഴിഞ്ഞു. തക്കാളി, പച്ചമുളക്, പയര്‍, ഇഞ്ചി, പാവല്‍, വഴുതന, ചീര, വാഴ, ചോളം കൂടാതെ കാബേജും ഉള്ളിയും വെളുത്തുള്ളിയും വീടുകളില്‍ തഴച്ച് വളരുകയാണ്. തികച്ചും ജൈവ രീതിയിലുള്ള കൃഷികള്‍ ഗ്രോബാഗും തൈകളുമെല്ലാം നഗരസഭയുടെയും കൃഷിഭവന്റെയും സന്നദ്ധ സംഘടനകളും വിതരണത്തിനെത്തിക്കുന്നു. കുടുംബശ്രീയുടെയും അയല്‍കൂട്ടങ്ങളുടെയും മോണിറ്ററിംഗും.നഗരസഭ കൂടാതെ കൃഷിഭവന്റെയും കണിയാരം വി.എഫ്.പി.സി.കെ.യുടെയും നിര്‍ലോഭമായ സഹകരണം കൂടിയായപ്പോള്‍ വിഷ രഹിത പച്ചക്കറി തോട്ടം ഒരുക്കാന്‍ കുഴി നിലത്തെ കുടുംബങ്ങളും തയ്യാര്‍.കൃഷിക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡുകളും നല്‍കുന്നു.ഒന്നാം സമ്മാനമായി 3000, നല്‍കുമ്പോള്‍ രണ്ടും മൂന്നും സമ്മാനമായി 2000വും 1000വും നല്‍കി വരുന്നു.അതു കൊണ്ട് തന്നെ നഗരസഭയിലെ ഹരിതസമൃദ്ധി വാര്‍ഡായി കുഴിനിലം ഡിവിഷനെ ഇതിനകം തിരഞ്ഞെടുത്തും കഴിഞ്ഞു.വാര്‍ഡ് കൗണ്‍സിലര്‍ ഹുസൈന്‍ കുഴി നിലം തോട്ടമൊരുക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതോടെ കൂടുതല്‍ കൂടുതല്‍ കുടുംബങ്ങള്‍ പച്ചക്കറി തോട്ടമൊരുക്കാന്‍ മുന്നോട്ട് വരികയാണ്.അങ്ങനെ വരുമ്പോള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സമ്പൂര്‍ണ്ണ വിഷ രഹിത പച്ചക്കറി വാര്‍ഡായി കുഴിനിലം ഡിവിഷന്‍ മാറുമെന്ന് തന്നെ പറയാന്‍ കഴിയും.