അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം കൂടാന്‍ കാരണം പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ ബസ്സില്‍ യാത്രചെയ്തത്. രാവിലെ സ്‌കൂള്‍ സമയവും, ഓഫീസ് സമയവും ആയതിനാല്‍ യാത്രക്കാരെ പരമാവധി കയറ്റിയാണ് ഈ സമയങ്ങളില്‍ ബസ്സുകളുടെ യാത്ര. വിദ്യാര്‍ഥികളെ കയറ്റിയില്ലെങ്കില്‍ പരാതിയും നടപടിയും നേരിടേണ്ട അവസ്ഥയുമാണ് ബസ് ജീവനക്കാര്‍ക്ക്. അതേസമയം കൂടുതല്‍ പേരെ കയറ്റി അപകടമുണ്ടായാല്‍ അതും ജീവനക്കാരുടെ പേരിലാവുകയാണ് ചെയ്യുന്നത്.
ഇന്ന് സുല്‍ത്താന്‍ ബത്തേരി മാനിക്കുനിയില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ബസില്‍ യാത്രചെയ്ത മുഴുവന്‍ ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 100-ാളമാണ്. ഇതിന്റെ പ്രധാനകാരണം പരിധിയില്‍കൂടുതല്‍ യാത്രക്കാര്‍ ബസ്സില്‍ യാത്രചെയ്തതാണ്. സ്‌കൂള്‍ സമയവും ഓഫീസ് സമയവുമായതിനാല്‍ പരമാവധി ആളുകളെ കയറ്റിയാണ് ബസ്സുകളുടെ യാത്ര. ഈ സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ കയറ്റില്ലങ്കില്‍ അത് ബസ്സ് ജീവനക്കാര്‍ക്കെതിരെ പരാതിക്കും നിയമ നടപടിക്കും കാരണമാകും. എന്നാല്‍ ഇതുപോലെ അപകടങ്ങള്‍ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വവും ബസ് ജീവനക്കരുടെ പേരിലാവുകയാണ്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ആവശ്യം.