സ്ഥിരം കൈത്താങ്ങ് പദ്ധതിയുമായി പ്രവാസി സമൂഹം.

0

വെള്ളമുണ്ട അല്‍ കരാമ ഡയാലിസിസ് സെന്ററില്‍ സൗജന്യ ഡയാലിസിസിന് വൃക്ക രോഗികള്‍ക്ക് ആശ്വാസകരമാകുന്ന പദ്ധതിക്കാണ് തുടക്കമായത്.

എട്ടു മാസം മുന്‍പ് പ്രമുഖ പ്രവാസി വ്യവസായിയും അല്‍ കരാമ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ കുനിങ്ങാര്‍ത്ത് അബ്ദുല്‍ നാസര്‍ സൗജന്യമായി നിര്‍മ്മിച്ച ഡയാലിസിസ് സെന്ററില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി രോഗികളാണ് ഡയാലിസിസിന് എത്തുന്നത്. ഡയാലിസിസിന് പുറമേ സ്‌പെഷ്യല്‍ സ്‌കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഡയാലിസിസ് സെന്റര്‍,സ്‌പെഷല്‍ സ്‌കൂള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനായി പ്രതിമാസം ഏഴ് ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്.നാല് പഞ്ചായത്തുകളില്‍ ആയി കമ്മിറ്റി രൂപീകരിച്ച് നാട്ടുകാരില്‍ നിന്നും പണം സ്വരൂപിച്ചാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നടന്നു പോകുന്നത്. ഇതിനായി പ്രത്യേക കമ്മിറ്റിയും നിലവിലുണ്ട്. ഈ പ്രവര്‍ത്തനത്തിന് കൈത്താങ്ങ് ആവുകയാണ് കെ എം സി സി യുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ രൂപീകരിച്ച വാട്‌സ്ആപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. പ്രതിമാസം മൂന്ന് ലക്ഷം രൂപ ഈ കൂട്ടായ്മ സമാഹരിച്ച് ഡയാലിസിസ് സെന്ററില്‍ നല്‍കും..

.
പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ പി നസീമ ഉദ്ഘാടനം ചെയ്തു, എം സി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍. സംസ്‌കാരിക ഈ രംഗത്തെ പ്രമുഖര്‍. തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജില്ലാ പഞ്ചായത്തിന്റെ ജീവനും പദ്ധതി നല്ല രീതിയില്‍ നടപ്പാക്കിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ പി നസീമ, വൈസ് പ്രസിഡണ്ട് പ്രഭാകരന്‍ മാസ്റ്റര്‍, എ ദേവകി, എ എന്‍ പ്രഭാകരന്‍, തുടങ്ങിയവരെ ചടങ്ങില്‍ അനുമോദിച്ചു..

Leave A Reply

Your email address will not be published.

error: Content is protected !!