ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് ആരംഭിക്കും

0

കേരള ക്രിക്കറ്റ് അസോസിയേഷനും വയനാട് ജില്ല ക്രിക്കറ്റ് അസോസിയേഷനും സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും.നോക്കൗട്ട് അടിസ്ഥാനത്തിലുള്ള മത്സരങ്ങളില്‍ കേരളത്തിനുള്ളിലും പുറത്തുനിന്നുമായി 50 ടീമുകള്‍ പങ്കെടുക്കു.ം ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 18 ദിവസം ഫ്‌ളഡ് ലൈറ്റില്‍ നടക്കുന്ന മത്സരങ്ങളില്‍ പ്രമുഖ ഐപിഎല്‍ താരങ്ങള്‍ക്കൊപ്പം,കര്‍ണാടക,തമിഴ്‌നാട്,കേരള താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി മത്സരിക്കും. വയനാട്ടില്‍ ആദ്യമായാണ് ഫ്‌ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നതെന്ന് മുന്‍ കേരള ക്രിക്കറ്റ് ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ പറഞ്ഞു. മാര്‍ച്ച് രണ്ട് മുതല്‍ 19 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!