മാവിലാംതോട്ടില്‍ നിറക്കാഴ്ചയൊരുക്കി ചെണ്ടുമല്ലികളുടെ വര്‍ണവസന്തം

0

നിറക്കാഴ്ച്ച ഒരുക്കി വണ്ടിക്കടവ് മാവിലാംതോട്ടില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കള്‍. കാണാന്‍ സഞ്ചാരികളുടെ വന്‍തിരക്ക്. കത്തുന്ന വേനലില്‍ കാടും നാടും വരണ്ടുണങ്ങുമ്പോള്‍ മാവിലാംതോട്ടിലെ ചെണ്ടുമല്ലികള്‍ വര്‍ണ വസന്തം വിരിയിക്കുന്നു

വേനല്‍ ചൂടില്‍ പച്ചപ്പ് മാഞ്ഞപ്പോള്‍ പഴശ്ശി സ്മൃതി മണ്ഡപത്തിലെ പൂന്തോട്ടം പൂത്തുലഞ്ഞത് സഞ്ചാരികള്‍ക്ക് കണ്‍കുളിര്‍കെ കാഴ്ച്ചയായി. ഡിടിപിസിയാണു മാവിലാംതോട് ലാന്‍ഡ്‌സ്‌കേപ്പ് മ്യൂസിയത്തില്‍ ചെണ്ടുമല്ലിത്തോട്ടം ഉണ്ടാക്കിയത്.പഴശ്ശി സ്മാരകത്തിന് മുന്നില്‍ പാഴായി കിടന്ന സ്ഥലത്ത് വരിവരിയായി ചെണ്ടുമല്ലി നടുക്കുകയായിരുന്നു. രണ്ടു നേരം നനച്ച് വളര്‍ത്തിയ ചെടിയപ്പാടെ പൂവിട്ടു. കര്‍ണാടകയില്‍ പോലും ഈ സമയത്ത് ചെണ്ടുമല്ലികാണാറില്ല ഗുണ്ടല്‍പേട്ടില്‍ നിന്ന് വിത്ത് കൊണ്ടുവന്ന് മാസങ്ങള്‍ക്കു മുന്‍പാണ് വിവിധ വര്‍ണത്തിലുള്ള പൂന്തോട്ടമൊരുക്കിയത്. പൂന്തോട്ടം കാണാനും ഇവിടുത്തെ ശീതളിമയിലിരിക്കാനും വൈകുന്നേരങ്ങളില്‍ സഞ്ചാരികളെത്തുന്നുണ്ട് കുട്ടികളുടെ കളിസ്ഥലവും പഴശി കഥകളുടെ ചുമര്‍ചിത്രങ്ങളും പുല്‍ത്തകിടികളും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!