പ്രീ പ്രൈമറി കെട്ടിടോദ്ഘാടനം
പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി ഹൈസ്‌കൂള്‍ പരിസരത്ത് എം .എല്‍ .എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പ്രീ പ്രൈമറി കെട്ടിടോദ്ഘാടനം മാനന്തവാടി എം എല്‍ എ. ഒ.ആര്‍ കേളു നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി.കെ അസ്മത്ത് അധ്യക്ഷനായിരുന്ന പ്രസ്തുത ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ സതീദേവി, പഞ്ചായത്ത് മെമ്പര്‍ ജുല്‍നാ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. കൂടാതെ സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അദ്യാപകര്‍ക്ക് ചടങ്ങില്‍ മെമെന്റൊ നല്‍കി. ആവശ്യമായ ഫര്‍ണിച്ചര്‍ ജില്ലാ പഞ്ചായത്ത് നല്‍കി പനമരം പ്രധാന അധ്യാപകന്‍ മോഹന്‍ മാസ്റ്റര്‍, പി.ടി.ഐ പ്രസിഡന്റ് മഞ്ചേരി കുഞ്ഞമ്മദ് മറ്റു അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.