മുസ്ലീം യൂത്ത് ലീഗ് വാഹന പ്രചരണജാഥ മേപ്പാടി ചൂരല്‍മല നിന്ന് പ്രയാണം ആരംഭിച്ചു.എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങള്‍ക്കും പ്രളയബാധിതരോടുള്ള അവഗണനയ്ക്കുമെതിരെ 3 ദിവസം കല്‍പ്പറ്റ മണ്ഡലത്തില്‍ പ്രചരണം നടത്തിയ ജാഥ നാളെ സമാപിക്കും.മുസ്ലീം യൂത്ത് ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് വാഹന പ്രചരണ ജാഥ. പുത്തുമല ദുരന്തബാധിതരില്‍ നിന്ന് ജാഥാ ക്യാപ്റ്റന്‍ സി.ടി.ഉനൈസ് പതാക സ്വീകരിച്ചു കൊണ്ടാണ് ജാഥ പ്രയാണമാരംഭിച്ചത്. തുടര്‍ന്ന് പൊതുയോഗത്തില്‍ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി യാഹ്യാഖാന്‍ തലയ്ക്കല്‍ ജാഥാ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എന്‍.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.പി.മുസ്തഫ, പി.പി.ഷൈജല്‍, സി.ശിഹാബ്, സി.ഹാരിസ്, ജാഥാ ക്യാപ്റ്റന്‍ സി.ടി.ഉനൈസ്, എ.എം.ഹംസ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.