നഷ്ടപരിഹാരം ഉടന്‍ നല്‍കണം

0

വാഴക്കൃഷി ഇന്‍ഷൂറന്‍സ് നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം.ഇന്‍ഷൂറന്‍സ് തുക വിതരണം ചെയ്യുന്നതില്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വോഷിച്ച് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ പ്രളയക്കെടുതിയില്‍ വാഴകൃഷി നശിച്ച കര്‍ഷകരുടെ ഇന്‍ഷൂറന്‍സ് തുക ഇതു വരെയും ലഭിച്ചിട്ടില്ല. തുക ലഭിക്കാതിരിക്കാന്‍ കാരണം കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ അലംഭാവമാണ്.കൃഷികള്‍ ഇന്‍ഷൂര്‍ ചെയ്യാന്‍ കാണിക്കുന്ന താല്പര്യം കൃഷി നശിച്ചാല്‍ ഇന്‍ഷൂറന്‍സ് തുക നല്‍കാന്‍ താല്‍പര്യം കാണിക്കുന്നില്ല. നഷ്ടപരിഹാരത്തെ കുറിച്ച് ചോദിച്ചാല്‍ ഉടന്‍ വരുമെന്ന മറുപടിയാണ് കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ജില്ലാ കൃഷി ഓഫീസുമായി ബന്ധപ്പെട്ടാല്‍ കൃഷിഭവന്‍ അപേക്ഷകള്‍ തങ്ങളുടെ ഓഫീസില്‍ ലഭിച്ചില്ലന്ന മറുപടിയുമാണ്.കാട്ടികുളത്തെ നെല്ലാ കുന്നേല്‍ മണി, പട്ടര്‍ മഠം അമ്മിണി, ഊരക്കാട്ട് മോഹനന്‍ എന്നിവരുടെ വാഴ കഴിഞ്ഞ പ്രളയത്തില്‍ നശിച്ചിട്ടും ഒരു രൂപ പോലും ഇന്‍ഷൂറന്‍ തുകയായി ലഭിച്ചില്ലെന്നും എഫ്.ആര്‍.എഫ് നേതാക്കള്‍ കുറ്റപെടുത്തി.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കണ്‍വീനര്‍ എ.എന്‍.മുകുന്ദന്‍, താലൂക്ക് സെക്രട്ടറി വിദ്യാധരന്‍ വൈദ്യര്‍, അമ്മിണി പട്ടര്‍ മഠം, മോഹനന്‍ ഊരക്കാട്ട്, മണി നെല്ലാ കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!