വിഷരഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കും

0

വിഷരഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് വിവിധ പദ്ധതികള്‍ക്ക് വെള്ളമുണ്ടയില്‍ തുടക്കം കുറിച്ചു. ജീവനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍. പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. അത്യുല്‍പാദനശേഷിയുള്ള നല്ലയിനം പച്ചക്കറി തൈകള്‍, കര്‍ഷകര്‍ക്ക് നല്‍കുകയും വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുകയും, ക്ലാസുകളിലൂടെ യും മറ്റും വിഷരഹിത പച്ചക്കറിയുടെ പ്രാധാന്യം മനസ്സിലാക്കി മുഴുവന്‍ ആളുകളെയും പച്ചക്കറി കൃഷിയിലേക്ക് തിരിക്കുക എന്നതാണ് ലക്ഷ്യം. വെള്ളമുണ്ട കൃഷി ഓഫീസര്‍ ശരണ്യയുടെ നേതൃത്വത്തില്‍ കൃഷി ഉദ്യോഗസ്ഥര്‍ പദ്ധതി വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!