വയനാടിന്റെ ദൃശ്യ ചാരുതയിലൂടെ ഒരു ചിത്രയാത്ര

0

ബ്ലാക്ക് & വൈറ്റ് കാലത്തെ വയനാടന്‍ കാഴ്ചകളും, വന്യജീവി ലോകത്തെ വിസ്മയ കാഴ്ചകളുമായി പ്രശസ്ത ഫോട്ടോഗ്രാഫര്‍ വി. ഡി മോഹന്‍ദാസിന്റെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു. നഗരസഭയുമായി ചേര്‍ന്നാണ് ഫോട്ടോപ്രദര്‍ശനം. ടൗണ്‍ഹാളിലെ മൂന്നുദിവസത്തെ പ്രദര്‍ശനത്തില്‍ നാലുപതിറ്റാണ്ടിനിടക്ക് ജില്ലയ്ക്കകത്തും പുറത്തും വിദേശ രാജ്യങ്ങളില്‍ നിന്നടക്കം മോഹന്‍ദാസ് പകര്‍ത്തിയ 70-ഓളം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വയനാടിന്റെ ദൃശ്യ ചാരുതയിലൂടെ ഒരു ചിത്രയാത്ര എന്ന പേരിലാണ് വിഡി മോഹന്‍ദാസ് തന്റെ നാലുപതിറ്റാണ്ടുകാലത്തെ ഫോട്ടോഗ്രഫി മേഖലയിലെ അനുഭവങ്ങള്‍ നഗരസഭയുമായി ചേര്‍ന്ന് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. ഇതില്‍ ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ വയനാടന്‍ കാഴ്ചകള്‍, വന്യജീവി ലോകത്തെ വിസ്മയങ്ങള്‍, വയനാടിന്റെ മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍, ഇതരസംസ്ഥാനങ്ങളില്‍ നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പകര്‍ത്തിയ ചിത്രങ്ങളും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. നാലുപതിറ്റാണ്ടിനിടക്ക് മോഹന്‍ദാസ് പകര്‍ത്തിയ ചിത്രങ്ങളില്‍ തിരഞ്ഞെടുത്ത 70-ാളം ചിത്രങ്ങളാണ് ടൗണ്‍ഹാളില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രാവിലെ പത്ത്മണിമുതല്‍ വൈകിട്ട് എട്ടുമണിവരെയാണ് പ്രദര്‍ശനസമയം. ഫോട്ടാപ്രദര്‍ശനം 28ന് സമാപിക്കും. ടൗണ്‍ഹാളില്‍ ആരംഭിച്ച ഫോ്ട്ടോ പ്രദര്‍ശനം നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!