സോഷ്യലിസ്റ്റ് വിചാര്‍ ഭാരത യാത്രയ്ക്ക് സ്വീകരണം

0

മതേതരത്വം തകര്‍ക്കാനുള്ള മോദിയുടെയും അമിത്ഷായുടെ ശ്രമം വിജയിക്കാന്‍ ഇന്ത്യയിലെ സോഷ്യലിസ്റ്റുകള്‍ അനുവദിക്കില്ലെന്നും ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും മുന്‍ ഗോളിയോര്‍ എംഎല്‍എയും പ്രമുഖ സോഷ്യലിസ്റ്റ് ദേശീയ നേതാവുമായ ഡോക്ടര്‍ സുനിലാം. സോഷ്യലിസ്റ്റ് വിചാര്‍ ഭാരത യാത്രയുടെ കേരളത്തിലെ ആദ്യ സ്വീകരണകേന്ദ്രമായ വെള്ളമുണ്ടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേശീയതയും, മതേതരത്വവും, അഖണ്ഡതയും തകര്‍ക്കുക എന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അജണ്ട നടപ്പാക്കാനാണ് നരേന്ദ്രമോദിയും, അമിത്ഷാ കൂട്ടുകെട്ടും ശ്രമിക്കുന്നതെന്നും. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഡല്‍ഹിയില്‍ അടക്കം നരനായാട്ട് ആണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടക സംസ്ഥാന പര്യടനം പൂര്‍ത്തിയാക്കിയ ശേഷം കേരളത്തിലേക്ക് കടന്ന യാത്രയ്ക്ക് വെള്ളമുണ്ടയില്‍ സ്വീകരണമൊരുക്കി. ജില്ലയിലെ ഏക സ്വീകരണമായിരുന്നു വെള്ളമുണ്ടയില്‍. സോഷ്യലിസ്റ്റ് നേതാക്കളായ ഡോക്ടര്‍ അരുണ്‍കുമാര്‍ ശ്രീവാസ്തവ, പ്രൊഫസര്‍ സുശീല മൊറാലെ, തുടങ്ങിയ പ്രമുഖ നേതാക്കള്‍ യാത്രാസംഘത്തിലുണ്ടായിരുന്നു.വെള്ളമുണ്ടയില്‍ നടന്ന സ്വീകരണയോഗത്തില്‍ സി കെ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഷബീറലി വെള്ളമുണ്ട, ജുനൈദ് കൈ പാണി, ഡോക്ടര്‍ ഗോകുല്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു..

Leave A Reply

Your email address will not be published.

error: Content is protected !!