രാക്കുരുക്ക് വിഷയം: ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

0

ദേശീയപാത 766ലെ രാക്കുരുക്ക് വിഷയം; ഡിവൈഎഫ് നടത്തിയ എംഎല്‍എ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ വയനാടന്‍ ജനതയെ വഞ്ചിച്ചെന്ന് ആരോപിച്ചും എംഎല്‍എ രാജിവെക്കണമെന്നാവശ്യപ്പെട്ടുമാണ് ഡിവൈഎഫ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. എംഎല്‍എ ഓഫീസിനുസമീപം മാര്‍ച്ച് പൊലീസ് തടഞ്ഞത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ചെറിയോതില്‍ ഉന്തിനുംതള്ളിനും ഇടയാക്കി.

ദേശീയപാത 766ന് ബദലായി ഓടപ്പള്ളം ചിക്കബര്‍ഗി റോഡ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രിക്ക് കത്തെഴുതിയ എംഎല്‍എ ഐ. സി ബാലകൃഷ്ണന്‍ വയനാടന്‍ ജനതയെ വഞ്ചിച്ചെന്നാരോപിച്ചും, എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടുമാണ് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റി എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നുമാരംഭിച്ച പ്രകടനം ചുങ്കത്തെ എംഎല്‍എ ഓഫീസിനുമുന്നില്‍ പൊലീസ് തടഞ്ഞു. ഇത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ചെറിയരീതിയില്‍ ഉന്തിനുംതള്ളിനും ഇടയാക്കി. തുടര്‍ന്ന് നേതാക്കള്‍ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ഡിവൈഎഫ് ജില്ലാ സെക്രട്ടറി കെ. റഫീഖ് മാര്‍്ച്ച് ഉ്ദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഫ്രാന്‍സിസ് അധ്യക്ഷനായിരുന്നു. എം. എസ് ഫെബിന്‍, എം. വി വിജേഷ്, കെ. വൈ നിധിന്‍, കെ. ജി സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!