തറക്കല്ലിടല്‍ കര്‍മ്മം
എം എസ് ‘റാവുത്തര്‍ 15 ഭവനപദ്ധതിയില്‍ പനമരം നിരട്ടാടിയില്‍ മാത്യൂ പള്ളിത്താഴത്തിന് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കെ.പി.ധനപാലന്‍ നിര്‍വ്വഹിച്ചു.വൈദ്യുതി മേഖലയിലെ ജീവനക്കാരുടെ സംഘടന കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ ഐഎന്‍ടിയുസിയാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. തറക്കല്ലിടല്‍ ചടങ്ങില്‍ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, ഐസി ബാലകൃഷ്ണന്‍ എം.എല്‍.എ, എന്‍ ഡി. അപ്പച്ചന്‍, ഫാദര്‍ ഷൈജു, എം സി സെബാസ്റ്റ്യന്‍, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടി ഷാഹുല്‍ ഹമീദ്, പി.ജെ. ബേബി അരിഞ്ചേര്‍മല വാസു തുടങ്ങിയവര്‍ സംബന്ധിച്ചു.