ഹോട്ടല്‍ സമരം പിന്‍വലിച്ചു
കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, വയനാട് ടൂറിസം അസോസിയേഷന്‍, കേരള കാറ്ററിംങ്ങ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോ. ഓഡിനേഷന്‍ കമ്മറ്റി പ്രഖ്യാപിച്ച ഹോട്ടല്‍, റിസോര്‍ട്ട് ,ഹോം സ്റ്റേ, ടൂറിസ്റ്റ് ഹോം, കാറ്ററിംങ്ങ്, പണിമുടക്കും, 25 ന് നടത്താനിരുന്ന (പി.സി.ബി.) മാര്‍ച്ചും ധര്‍ണ്ണയും പിന്‍വലിച്ചതായി കോ.ഓഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ സാന്നിദ്ധ്യത്തില്‍ മന്ത്രി എ.സി. മൊയ്തീനുമായി കോ.ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.പി.സി.ബി.സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ലൈസന്‍സ് തടഞ്ഞ് വെച്ച സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും, സംഘടന ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നുമുള്ള ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കോ.ഓഡിനേഷന്‍ കമ്മറ്റി ഭാരവാഹികളായ സാജന്‍ പൊരുന്നിക്കല്‍, അബ്ദുല്‍ ഗഫൂര്‍ ,അലി ബ്രാന്‍, അനീഷ്.ബി.നായര്‍, സി.ചന്ദ്രന്‍ ,കെ.സി.ജയന്‍ എന്നിവര്‍ പങ്കെടുത്തു.