സര്‍വേ നടപടികള്‍ ഉടന്‍ തുടങ്ങാന്‍ നീക്കം
തൊണ്ടാര്‍ജലസേചനപദ്ധതി മന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ സര്‍വേ നടപടികള്‍ ഉടന്‍ തുടങ്ങാന്‍ നീക്കം. സര്‍വേ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ആശങ്കകള്‍ അകറ്റണമെന്നും നാട്ടുകാര്‍. കാവേരി നദീജല തര്‍ക്ക പരിഹാര ട്രിബ്യൂണല്‍ വിധിപ്രകാരം കബനിയുടെ കൈവരിയായ മൂളി തോടിന് കുറുകെ നിര്‍മ്മിക്കാന്‍ വിഭാവനം ചെയ്ത തൊണ്ടാര്‍ജലസേചന പദ്ധതിയുടെ സര്‍വ്വേ നടപടികള്‍ക്കാണ് തൊട്ടടുത്ത ദിവസങ്ങളില്‍ തുടക്കമാകവുക.
149 ഹെക്ടറില്‍ ജല സംഭരണി ഉള്ള പദ്ധതി ആണ് വിഭാവനം ചെയ്യുന്നത്. പദ്ധതി സ്ഥലം കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടി സന്ദര്‍ശിച്ചിരുന്നു, എംഎല്‍എ. ഓ ആര്‍ കേളുവും ജലവിഭവ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് അടുത്ത ദിവസം തന്നെ സര്‍വെ നടപടികള്‍ക്ക് തുടക്കം ആവാന്‍ തീരുമാനിച്ചത്. സര്‍വ്വേ നടപടികള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതായും, ആശങ്കള്‍ അകറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു സന്ദര്‍ശനം നടത്തിയ മന്ത്രിയോട് തന്നെ നേരിട്ടാണ് നാട്ടുകാര്‍ ഈ ആവശ്യം ഉന്നയിച്ചത്.