ലഹരി വിരുദ്ധ കര്‍മ്മ സമിതി
മൂപ്പൈനാട് അരപ്പറ്റയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന മദ്യം, കഞ്ചാവ് അടക്കം ലഹരി വസ്തുക്കളുടെ വില്‍പ്പനയ്‌ക്കെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമൂഹ പ്രതിജ്ഞ നടത്തി. നോവ റിക്രിയേഷന്‍ ക്ലബ്ബ് ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ യോഗം ഉദ്ഘാടനം ചെയ്തു.ബ്ലോക് ഡിവിഷന്‍ അംഗം വിജയകുമാരി, സംഗീത രാമകൃഷ്ണന്‍, യശോദ, ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. എം.വി.ഹംസ അദ്ധ്യക്ഷനായിരുന്നു.