എഴുത്തിന് പ്രേരണ ലൈബ്രറികള്‍ ഒ കെ ജോണി
എഴുത്തുകാരനാക്കാന്‍ തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം കേരളത്തിലെ ലൈബ്രറികളാണെന്ന് എഴുത്തുകാരന്‍ ഒ കെ ജോണി.പടിഞ്ഞാറത്തറ പതിനാറാംമൈല്‍ പ്രസര ലൈബ്രറിയുടെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സാസ്‌കാരിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മനുഷ്യനെയും ലോകത്തെയും താന്‍ തിരിച്ചറിഞ്ഞത് വായനശാലാകളില്‍ നിന്നാണെന്നും ജോണി പറഞ്ഞു. പ്രസര ലൈബ്രറിയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ 40 ദിവസങ്ങളിലായി നടത്തിയ വിവിധ പരിപാടികളാണ് ഇന്നലെ സമാപിച്ചത്. പൊതുജനങ്ങള്‍ക്കായി കലാകായിക സാംസ്‌കാരിക പരിപാടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ വിവിധ പരിപാടികളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലൈബ്രറിയുടെ മുന്‍ഭാരവാഹികളുടെ ഫോട്ടോ അനാച്ഛാദനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ എം രാഘവന്‍ നിര്‍വ്വഹിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സെമിനാറുകള്‍, ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കല്‍, ഫോട്ടോ പുസ്തക പ്രകാശനം, പുസ്തക പരിചയം, വിവിധ കലാകായിക മത്സരങ്ങള്‍,സ്റ്റേജ് പ്രോഗ്രാമുകള്‍, ഉത്തരമേഖല വോളിബോള്‍ ടൂര്‍ണമെന്റ് എന്നിവയും സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ എന്‍ജെ ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു. കെ സി ജോസഫ്, എം എസ് വിജയന്‍, ജനാര്‍ദ്ധനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു