ധീരസഞ്ചാരം പ്രകാശനം ചെയ്തു
വയനാട് മുട്ടില്‍സ്വദേശിയും അധ്യാപകനുമായ ഡോക്ടര്‍ കെ റ്റി അഷ്‌റഫ് എഴുതിയ നീതിയുടെ ധീരസഞ്ചാരം എന്ന ജസ്റ്റിസ്ഫാത്തിമാബീവിയുടെ ജീവചരിത്രം ചീഫ്. ജസ്റ്റിസ്.എസ്.മണികുമാര്‍ പ്രകാശനം ചെയ്തു.പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന് ജീവിതത്തിന്റെ ഔന്നത്യങ്ങള്‍ കീഴടക്കിയപ്പോഴും ചുറ്റുമുള്ള സമൂഹത്തെ ചേര്‍ത്തു പിടിക്കാന്‍ ഫാത്തിമാ ബീവിക്ക് കഴിഞ്ഞുവെന്നത് മാതൃകാപരമായ കാര്യമാണെന്ന് ചീഫ്. ജസ്റ്റിസ്.എസ്.മണികുമാര്‍ അഭിപ്രായപെട്ടു. ഡോ: കെ.ടി അഷ്‌റഫ് എഴുതിയ നീതിയുടെ ധീരസഞ്ചാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അദ്ധ്യക്ഷയായിരുന്നു.ജസ്റ്റിസ്.കെ.കെ ഉഷ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റ്റിസ്.സി.കെ.അബ്ദുല്‍ റഹീം പുസ്തകം ഏറ്റുവാങ്ങി.ഡോ.മ്യൂസ് മേരി, മനോജ് കെ ദാസ്, ഗള്‍ഫാര്‍ മുഹമ്മദലി, ഡോ.കെ.ടി അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.