എഐഎഡിഎംകെയുടെ കീഴില്‍ സേവന ജീവകാരുണ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന അമ്മ പേരവൈ സംഘടനയുടെ ഘടകം രൂപീകരിച്ചതായി സംസ്ഥാന സെക്രട്ടറി ഡോ. ജിജോ വെമ്പിലാന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.ഇ. ഷാജു എന്നിവര്‍ അറിയിച്ചു. അമ്മ ഹെല്‍പ് ലൈന്‍ വഴി ആംബുലന്‍സ് സര്‍വീസ്, പാലിയേറ്റീവ് കെയര്‍, ഡയാലിസിസ് യൂണിറ്റ്, ചെലവേറിയ ശസ്ത്രക്രിയകള്‍ സൗജന്യമായി നടത്താനുള്ള റഫറന്‍സ് കേന്ദ്രങ്ങള്‍, മുഴുവന്‍ സമയ നിയമ സഹായ കേന്ദ്രങ്ങള്‍, പാവപ്പെട്ടവര്‍ക്കു പലിശരഹിത സാമ്പത്തിക സാഹായം എന്നിവ അമ്മ പേരവൈ മുഖേന ലഭ്യമാക്കുമെന്നും ഇവര്‍ പറഞ്ഞു.