സൂക്ഷ്മാസൂത്രണ രേഖ കൈമാറി

0

ഹരിത സമിതിയുടെ സൂക്ഷ്മാസൂത്രണ രേഖ കൈമാറ്റവും പ്രവര്‍ത്തി ഉദ്ഘാടനവും മാനന്തവാടി നോര്‍ത്ത് വയനാട് ഡിവിഷന്‍ ഓഫീസ് പരിസരത്തെ ഗിബ്‌സ് ഹാളില്‍ ഒ ആര്‍ കേളു എം എല്‍ എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു അധ്യക്ഷയായിരുന്നു. ഹരിത സമിതി ബ്ലോക്ക് ചെയര്‍മാന്‍ ടി സി ജോസഫ് ആമുഖ പ്രഭാഷണം നടത്തി.ഹരിതവനം ധാരണ പത്രം വള്ളിയൂര്‍ക്കാവ് ക്ഷേത്രം ട്രസ്റ്റി എച്ചോം ഗോപി കൈമാറി. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ ഷജ്‌ന മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ആര്‍ പ്രവീജ്.എടവക പഞ്ചായത്ത് പ്രസി: ഉഷാ വിജയന്‍, കെ സദാനന്ദന്‍, ടി എം നാസര്‍, എം ടി ഹരിലാല്‍, കെ എം സെയ്തലവി എന്നിവര്‍ സംസാരിച്ചു.സംസ്ഥാനത്ത് എല്ലാ ബ്‌ളോക്ക് പഞ്ചായത്ത് പരിധികളിലും പങ്കാളിത്ത ഹരിത സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം കുറക്കുന്നതിനായി കാര്‍ബണ്‍ സംഭരണത്തോടൊപ്പം ജൈവ വൈവിധ്യ സംരക്ഷണം, ജലസ്രോതസ്സുകളുടെ പുനര്‍ജീവനം, ജൈവകൃഷി പ്രോത്സാഹനം, മൃഗ സംരക്ഷണം, വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ പുന: സ്ഥാപിക്കല്‍, സുസ്ഥിര ജീവനം തുടങ്ങിയ പാരിസ്ഥിതിക സംരക്ഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള ഹരിതവത്ക്കരണത്തിനാണ് സമിതികള്‍ ലക്ഷ്യമിടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!