മൂന്നേക്കര്‍ പുല്‍ക്കൃഷി കത്തിനശിച്ചു

0

കൊളഗപ്പാറ ആലിന്‍ചുവട്ടിലെ വയലില്‍ മൂന്നേക്കര്‍ പുല്‍ക്കൃഷി കത്തിനശിച്ചു. ക്ഷീരകര്‍ഷകനായ പനക്കല്‍ ജോര്‍ജിന്റെ പുല്‍ക്കൃഷിയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കത്തിനശിച്ചത്.മറ്റ് കൃഷികളെല്ലാം പരാജയപ്പെട്ടപ്പോള്‍ പുതിയ പരീക്ഷണമെന്നനിലക്കാണ് ജോര്‍ജ് പശുവളര്‍ത്തലും ഒപ്പം പുല്‍ക്കൃഷിയും ചെയ്യാനിറങ്ങിയത്.ഒരുവര്‍ഷത്തോളം പരിചരിച്ചെങ്കിലും രണ്ടുതവണമാത്രമാണ് പുല്ല് അരിഞ്ഞെടുക്കാനായത്. ബത്തേരിയില്‍ ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.പുല്ല് നട്ടുപിടിപ്പിക്കാമെന്ന തീരുമാനത്തിലായിരുന്നു തരിശുനിലം ഉഴുതുമറിച്ച് നാലരയേക്കറില്‍ പുല്‍ക്കൃഷിയാരംഭിച്ചു.കത്തിയതിന്റെ ബാക്കി അവശേഷിക്കുന്നവയില്‍ പകുതിയോളം ഉണങ്ങിനില്‍ക്കുകയാണ്. ഇത് ഉപയോഗിക്കാന്‍ പറ്റാത്തിനാല്‍ വെട്ടിനീക്കി. നാലുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ജോര്‍ജ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!