പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഒരു കുടുംബത്തിന് ഒരു ജോലി
നാഷണല്‍ എംപ്ലോയിമെന്റ് സര്‍വ്വീസ് (കേരളം) ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യുണിറ്റ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മാനന്തവാടിയും സംയുക്തമായി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഒരു കുടുംബത്തിന് ഒരു ജോലി ബോധവത്കരണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു. വെള്ളമുണ്ട കുടുംബശ്രീ ഹാളില്‍ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ് അധ്യക്ഷനായിരുന്നു