പനമരം പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടി
പനമരം ബസ് സ്റ്റാൻഡിന് പുറക് വശത്തുള്ള കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയത് യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രാഥമികാവശ്യം നിർവ്വഹിക്കാൻ കഴിയാത്തതിനാൽവലിയ തോതിലുള്ള പ്രയാസമാണ് സൃഷ്ടിക്കുന്നത്. പല തവണയായി നിർമ്മാണത്തിലെ തകരാറ് കാരണം മാലിന്യങ്ങൾ ഒഴിഞ്ഞ് പോവാതെ ക്ലോസറ്റിലും മറ്റും കെട്ടിക്കിടക്കുന്നതാണ് അടച്ചു പൂട്ടലിന് കാരണമായത്. ജലനിധിയാണ് കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചത്. ഇത് കരാർ നൽകിയെങ്കിലും കാര്യമായ ഇടപെടലുകളില്ലാതെ കരാറുകാരൻ തോന്നിയത് പോലെ ജോലി ചെയ്യുകയായിരുന്നു –