പ്രതീക്ഷയേകി സംസ്ഥാന ബജറ്റ്.

0

നെല്‍കൃഷിയുടെ പ്രാധാന്യം അംഗീകരിച്ച് കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന്റെ തുടക്കമെന്നോണം 40 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക്. നെല്‍വയല്‍ വിസ്തൃതി വീണ്ടും ഉയര്‍ന്നുതുടങ്ങി. 2016 -17 ല്‍ 1. 7ലക്ഷം ഹെക്ടര്‍ മാത്രമായിരുന്ന നെല്‍വയല്‍ വിസ്തൃതി 2018-19 ല്‍ 2.03 ലക്ഷം ഹെക്ടറായി. നെല്‍ ഉത്പാദനം 4.4 ലക്ഷം ടണ്ണില്‍ നിന്ന് 5.8 ലക്ഷം ടണ്ണായി ഉയര്‍ന്നുവെന്നും അദ്ദേഹം ബജറ്റ് അവതരിപ്പിച്ച് പറഞ്ഞു.പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 1102 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. 2016-19 കാലയളവില്‍ പൊതുമരാമത്ത് 14623 കിലോമീറ്റര്‍ റോഡുകള്‍ പനരുദ്ധരിച്ചു. 68 പാലങ്ങളും പുനരുദ്ധരിച്ചു. നിയമസഭാ സാമാജികന്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള പ്രവര്‍ത്തികളില്‍ 1500 കോടിയുടെ പ്രവര്‍ത്തികള്‍ക്കായി അധിക തുക അനുവദിച്ചതായും പ്രവാസി ക്ഷേമത്തിന് 90 കോടി രൂപ അനുവദിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് റീബില്‍ഡ് പദ്ധതിക്ക് 1000 കോടി രൂപ അധികമായി അനുവദിച്ചു. തീരദേശ പാക്കേജിന് 1000 കോടി രൂപ, എല്ലാ ക്ഷേമപെന്‍ഷനുകള്‍ക്കും 100 രൂപ വീതം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷേമ പെന്‍ഷന്‍ തുക 1300 ആകും.

Leave A Reply

Your email address will not be published.

error: Content is protected !!