ജാതീയ അധിക്ഷേപം: സ്‌കൂള്‍ മാനേജര്‍ക്കെതിരെയും സ്റ്റാഫ്സെക്രട്ടറിക്കെതിരെയും കേസ്

0

സ്‌കൂള്‍ ടീച്ചറെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെയും സ്റ്റാഫ്സെക്രട്ടറിക്കെതിരെയും പോലീസ് കേസെടുത്തു.വെള്ളമുണ്ട എ.യു.പി.സ്‌കൂള്‍ മാനേജര്‍ക്കെതിരെയാണ് അധ്യാപിക കെആര്‍ ഉഷ നല്‍കിയ പരാതിയില്‍ വെള്ളമുണ്ട പോലീസ് കേസെടുത്തത്.
വെള്ളമുണ്ട എ.യു.പി സ്‌കൂളിലെ മെന്റര്‍ ടീച്ചര്‍ കെ.ആര്‍.ഉഷയാണ് മാനേജര്‍ക്കെതിരെയും സ്റ്റാഫ് സെക്രട്ടറിക്കെതിരെയും ഒരാഴ്ച മുമ്പ് പോലീസില്‍ പരാതി നല്‍കിയത്.ആദിവാസി കുട്ടികളെ ഭാഷ പഠിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നിയമിച്ച മെന്റര്‍ ടീച്ചറെ സ്‌കൂളിലെ പൊതുപരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതായായിരുന്നു ആക്ഷേപം.ജൂലൈ 10 ന് സ്‌കൂള്‍ പിടിഎ സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത അധ്യാപക, രക്ഷാകര്‍തൃ, മാനേജര്‍ എന്നിവരുടെ സംയുക്ത യോഗത്തില്‍ നിന്നും തന്നെ മാത്രം ഇറക്കിവിട്ടതായും അധ്യാപക ദിനത്തില്‍ മറ്റ് അധ്യാപകരെ ആദരിച്ചപ്പോള്‍ അവഗണിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷമാണ് സ്‌കൂള്‍ മാനേജര്‍ മുരളീധരന്‍,സ്‌കൂള്‍ സ്റ്റാഫ്സിക്രട്ടറിയും മാനേജരുടെ ഭാര്യയുമായ ജ്യോതി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.ജാതീയമായി അവഹേളി ക്കല്‍,ജോലിചെയ്യാന്‍ പറ്റാത്ത് സാഹചര്യം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.കേസ് എസ്എംഎസ് വിഭാഗത്തിന് കൈമാറി.പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപിടയാവശ്യപ്പെട്ട് ഇതിനോടകം നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!