ഔഷധസസ്യ ശേഖരണം മാതൃകായി അദ്വൈത്

0

കുരുന്നു ബാല്യത്തിലും ഔഷധസസ്യ ശേഖരണവുമായി നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി.ദ്വാരക എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അദ്വൈത് ഹരീന്ദ്രന്‍ ഇതിനകം ശേഖരിച്ചത് 200ലധികം ഔഷധസസ്യ ശേഖരം.ശേഖരണത്തിന് പ്രേരകമായത് സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ ക്രിസ്റ്റീനയും മറ്റ് അധ്യാപകരും

എടവക പഞ്ചായത്തിലെ കുന്ദമംഗലം കണ്ടാത്ത് ഹരീന്ദ്രന്റെയും സന്ധ്യയുടെയും രണ്ടാമത്തെ മകനാണ് അദ്വൈത്. പഠനപ്രവര്‍ത്തനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്‌കൂളില്‍ ഔഷധസസ്യ ശേഖരണ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ആ പ്രേരണ ഉള്‍കൊണ്ട് അദ്വൈത് നടത്തിയ പരിശ്രമമാണ് അതിന്റെ വിജയത്തിലെത്തിച്ചത്. മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനാവാനും അദ്വൈതിന് കഴിയുകയും ചെയ്തു. സ്‌കൂള്‍ അസംബ്ലിയില്‍ ആദരവും ഏറ്റുവാങ്ങി.മുരിങ്ങ മുതല്‍ രുദ്രാക്ഷം വരെയുണ്ട് ഈ കൊച്ചു മിടുക്കന്റെ ശേഖരണത്തില്‍. ചെറൂള, തിപ്പല്ലി, മുറി കൂട്ടി, ചിറ്റമൃത്, കടലാടി, പടം മടക്കി, പാല്‍മുതുക്, നാഗഗന്ധി, ഈശ്വമുല്ല, വയമ്പ്, അതിരാണി, കയ്യൂന്നി, നില അമരി, സര്‍വ്വ സുഗന്ധി തുടങ്ങിയ 200ലധികം ഔഷധസസ്യങ്ങളുടെ ശേഖരം അദ്വൈതിന്റെ വീട്ടില്‍ തഴച്ച് വളര്‍ന്ന് നില്‍ക്കുകയാണ്. സ്‌കൂളില്‍ പ്രത്യേക പ്രദര്‍ശനം നടത്തിയതോടൊപ്പം വീട്ടില്‍ കരുതി വെച്ച ഔഷധസസ്യങ്ങള്‍ കാണാന്‍ ധാരളം ആളുകളും എത്തുന്നു. അധ്യാപിക സിസ്റ്റര്‍ ക്രിസ്റ്റീനയുടെ പ്രരണയോടൊപ്പം അദ്വൈതിന്റെ പിതാവ് മാനന്തവാടിയിലെ ജ്വല്ലറി ജീവനക്കാരനായ ഹരീന്ദ്രനും ഭാര്യ സിന്ധുവും ഒപ്പം സിന്ധുവിന്റെ പിതാവ് മോഹനന്റെയും കരങ്ങളും ഔഷധസസ്യ ശേഖരണത്തിന് മുതല്‍കൂട്ടാവുകയും ചെയ്യുന്നു.അങ്ങനെ ചെറിയ പ്രായത്തില്‍ തന്നെ തന്റെ ഉദ്യമത്തില്‍ വിജയഗാഥ രചിക്കുകയാണ് നാലാം ക്ലാസ്സുകാരനായ അദ്വൈത്.

Leave A Reply

Your email address will not be published.

error: Content is protected !!