ജില്ലയില്‍ 2 റോഡുകള്‍ നവീകരിക്കും: മുഖ്യമന്ത്രി

0

റീബില്‍ഡ്സ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയിലെ രണ്ടു റോഡുകള്‍ നവീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.മാനന്തവാടി-വിമലനഗര്‍-കുളത്താട-വാളാട് എച്ച്എസ്- പേരിയ റോഡും, കല്‍പ്പറ്റ മണ്ഡലത്തിലെ വൈത്തിരി – തരുവണ റോഡുമാണ് റീബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മാനന്തവാടി മണ്ഡലത്തിലെ 24.8 കിലോമീറ്റര്‍ റോഡും, കല്‍പ്പറ്റ മണ്ഡലത്തിലെ 20.75 കിലോമീറ്റര്‍ റോഡുമാണ് നവീകരിക്കുക.പ്രളയത്തെ അതിജീവിക്കുന്ന രീതിയിലാണ് പുതിയ റോഡ് നിര്‍മ്മിക്കുക. 2019 ഓക്ടോബര്‍ മാസത്തില്‍ ഇത് സംബന്ധിച്ച് എല്‍ ആന്റ് ടി ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനീയറിംങ് ലിമിറ്റഡ്, ഫീഡ്ബാക്ക് ഇന്‍ഫ്രാ ലിമിറ്റഡ് എന്നീ 2 കമ്പനികളുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. 6 മാസത്തിനകം രൂപരേഖ തയ്യാറാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അതിവേഗം പദ്ധതി നിര്‍വഹണത്തിനാവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!