മാനന്തവാടി നഗരത്തിൽ ഇന്റര്‍ലോക്ക് പതിക്കല്‍ ആരംഭിച്ചു.
മാനന്തവാടി: മാനന്തവാടി പട്ടണത്തിന്‍റെ മുഖഛായ തന്നെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന ഇന്റര്‍ലോക്ക് പാകല്‍ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. പട്ടണത്തില്‍ കോഴിക്കോട് റോഡ് കെ ടി ജംഗ്ഷനിലും, ലിറ്റില്‍ ഫ്ലവര്‍ യു പി സ്കൂള്‍ ജംഗ്ഷനിലുമാണ് ഇന്റര്‍ലോക്ക് പതിക്കുന്നത്. കെ ടി ജംഗഷനിലെ പ്രവര്‍ത്തികളാണ് ഞായറാഴ്ച തുടങ്ങിയത്. 7000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഇന്റര്‍ലോക്ക് പതിക്കുന്നത്. ടൌണ്‍ നവീകരണത്തിന്‍റെ ഭാഗമായാണ് ഇന്റര്‍ലോക്ക് പതിക്കല്‍ നടത്തുന്നത്. മാനന്തവാടിയിലെ ജില്ലാ ആശുപത്രി റോഡ്, താഴയങ്ങാടി റോഡ്, ചൂട്ടകടവ് റോഡ് എന്നിവിടങ്ങളിലായി ഓവുചാല്‍ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഓവുചാല്‍ നിര്‍മ്മാണം, ഇന്റര്‍ലോക്ക് പതിക്കല്‍ എന്നിങ്ങനെ ഒരുകോടി രൂപയുടെ നവീകരണ പ്രവര്‍ത്തികളാണ് പൊതുമാരാമത്ത് വകുപ്പ് നടത്തുന്നത്. വര്‍ഷാവര്‍ഷം കെ ടി ജംഗ്ഷന്‍. എല്‍ എഫ് ജംഗ്ഷന്‍ എന്നിവടങ്ങളില്‍ റോഡ് പാടെ തകര്‍ന്നു ഗതാഗത കുരുക്ക് ഉണ്ടാകുന്നത് പതിവായിരുന്നു. ഇത് കാരണം രോഗികളെയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങള്‍ വരെ കുരുക്കില്‍പ്പെട്ട് ബുദ്ധിമുട്ടുന്ന കാഴ്ചയും പതിവായിരുന്നു. രാവിലെയും വൈകിട്ടും സ്കൂള്‍ സമയങ്ങളില്‍ ഗതാഗത പ്രശ്നങ്ങള്‍ ഇരട്ടിയാവുകയും ചെയ്യും. ഇതിനാല്‍ കാല്‍നട യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയും ചെയ്തു വരുന്നു. ഇന്റര്‍ലോക്ക് സംവിധാനം നിലവില്‍ വരുന്നതോടെ ഈ പ്രശനങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം ആകുമെന്നും കോഴിക്കോട് റോഡ് വഴിയുള്ള യാത്രാ സുഗമമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്