കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സ സഹായത്തിനായി ഉദാരമതികളുടെ സഹായം തേടുകയാണ്. മുള്ളന്‍കൊല്ലി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പുത്തന്‍പുര ഷാജുവിന്റെ ഭാര്യ ഗീത.നാല് സെന്റ് സ്ഥലം മാത്രമാണ് ഉള്ളത്. തീര്‍ത്തും നിര്‍ധരായ ഈ കുടുംബത്തിന് ഗീതയ്ക്ക് നിത്യ ചികിത്സക്ക് പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇപ്പോള്‍ നല്ലൂര്‍ നാട് ആശുപത്രിയിലാണ് ചികിത്സ.ബസില്‍ യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ ഓട്ടോറിക്ഷയിലാണ് ചികിത്സക്കായി പോകേണ്ടി വരുന്നത്.ചികിത്സ സൗജന്യമായി ലഭിക്കുമെങ്കിലും പെരിക്കല്ലൂരില്‍ നിന്ന് ചികിത്സക്ക് ഓട്ടോറിക്ഷ വിളിച്ച് പോകാന്‍ വണ്ടിക്കുലിക്ക് പോലും പണം ഇല്ലാത്തതിനാല്‍ ചികിത്സക്ക് പോകാന്‍ കഴിയുന്നില്ല .യാത്ര ചെയ്യുമ്പോള്‍ ബ്ലീഡിംങ്ങ് ഉണ്ടാകുന്നതിനാല്‍ വാഹനം വിളിച്ച് മാത്രമേ ചികിത്സക്ക് പോകാന്‍ കഴിയുക.ചികിത്സക്ക് പോകാനുള്ള വാഹന കൂലിയെങ്കിലും ആരെങ്കിലും സാഹായിക്കുമോ എന്ന അഭ്യര്‍ത്ഥനയാണ് ഈ കുടുംബം നടത്തുന്നത്.നാല് മാസം മുന്‍പാണ് ഗീതയുടെ രോഗം ഡോക്ടര്‍ കണ്ടു പിടിച്ചത്.കീമോചെയ്യുന്നതിനാല്‍ പുറത്ത് ഇറങ്ങാനാവാതെ കഴിയാതെ വീടിനുള്ളില്‍ തന്നെ കഴിയുകയാണ് ഈ വീട്ടമ്മ.
Sign in
Sign in
Recover your password.
A password will be e-mailed to you.