മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം ടൗണിന് സമീപത്ത് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ടൗണ്‍ ഉള്‍പ്പെടുന്ന 15 വാര്‍ഡിലാണ് മാലിന്യ സംഭരണ കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണം.
പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം ഇവിടെ സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധ മറിയിച്ചിട്ടും അധികൃതര്‍ ചെവികൊണ്ടില്ലെന്നാണ് പരാതി. പാരിസ്ഥിതിക പ്രശ്‌നങ്ങളും മറ്റും കണക്കിലെടുത്തും പദ്ധതിയെപ്പറ്റി പ്രദേശവാസികള്‍ക്ക് വ്യക്തത നല്‍കിയിരുന്നില്ല നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം കളക്ടര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട് ഗ്രാമസഭയിലോ, മറ്റ് യോഗങ്ങളിലോ പ്ലാസ്റ്റിക് മാലിന്യ സംഭരണ യൂണിറ്റ് സ്ഥാപിക്കുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട് ഗ്രാമപഞ്ചായത്ത് കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ എട്ടു ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത് ഹരിത കര്‍മ്മ സേനയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം കബനി ഗിരിയില്‍ ഒന്നര ഏക്കറോളം സ്ഥലം പഞ്ചായത്തിനുണ്ടായിട്ടും ടൗണിലെ കെട്ടിടം പൊളിച്ച് പ്ലാസ്റ്റിക് സംഭരിക്കുന്നതിലും പ്രതിഷേധ ഉയരുന്നുണ്ട് എന്നാല്‍ കബനി ഗിരിയിലെ സ്ഥലത്ത് ലൈഫ് പദ്ധതിയില്‍ ഭവന സമുച്ചയം നിര്‍മിക്കാന്‍ ഭരണ സമിതി ആലോചിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത് വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.