പൊലീസ് പരാതി പരിഹാര അദാലത്ത് വയനാട്ടില്‍

0

സംസ്ഥാന പോലീസ് മേധാവിയെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കുന്നതിനായി വയനാട് ജില്ലയില്‍ 18.01.2020 ന് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. സംസ്ഥാന പോലീസ് മേധാവി പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ നേരില്‍ സ്വീകരിക്കും. ഈ പരാതി പരിഹാര അദാലത്തില്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പുറമെ ജില്ലാ പോലീസ് മേധാവിയും, ഡിവൈഎസ്പിമാരും എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും പങ്കെടുക്കും. സംസ്ഥാന പോലീസ് മേധാവിയെ നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കാനുള്ള ഈ അവസരം പരമാവധി ആളുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!