കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു

0

പച്ചാടിയിലെ നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് കടുവയ്ക്കായി പച്ചാടി വനമേഖലയില്‍ കഴിഞ്ഞദിവസം കൂട് സ്ഥാപിച്ചത്. കഴിഞ്ഞമാസം 24നാണ് പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ മാസ്തിയെ കടുവ കൊന്നു ഭക്ഷിച്ചത്.

വടക്കനാട് – പച്ചാടി പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുകയും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസടക്കം ഉപരോധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വനം വകുപ്പ് നരഭോജി കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചത്. പച്ചാടി വനമേഖലയില്‍ പെപ്പര്‍ ഡ്രൈയാര്‍ഡിന് സമീപത്താണ് കൂട് സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ ആറോളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 24നാണ് വനവിഭങ്ങള്‍ ശേഖരിക്കാന്‍ പോയ പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ മാസ്തിയെന്ന ജടയനെ കടുവ കൊന്നു ഭക്ഷിച്ചത്. ഇതോടെ കടുവയെ പിടികൂടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കൂടാതെ സംഭവത്തിനുശേഷം പലതവണ ഈ ഭാഗത്ത് കടുവയെ പലരും കാണുകയും പലകര്‍ഷകരുടെയും വളര്‍ത്തുമൃഗങ്ങളെ കടുവ ഇരയാക്കുകയും ചെയ്തിരുന്നു. ഇതോടെ ശക്തമായ പ്രക്ഷോഭവുമായി ജനങ്ങള്‍ എത്തിയതോടെയാണ് വനംവകുപ്പ് കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!