വി.ഇ.ഒ കൃത്യവിലോപം നടത്തിയെന്ന് യു.ഡി.എഫ്

0

കൃത്യവിലോപം നടത്തിയ എടവക പഞ്ചായത്ത് വി ഇ ഒ രതീഷിനെതിരെ നടപടി എടുക്കണമെന്ന് യു.ഡി.എഫ് എടവക പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പി എം.എ.വൈ പദ്ധതി പ്രകാരം എടവക പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ 36 ഗുണഭോക്താക്കളെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണ്. ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന രതീഷ് നാലാം വാര്‍ഡിലാണ് താമസിക്കുന്നത്. പഞ്ചായത്തിലെ സി.പി.എമ്മിനെ സഹായിക്കുന്നതിന് വേണ്ടിയാണ് വി.ഇ.ഒ കൃത്യവിലോപം നടത്തിയതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വളളിയാട്ട് അബ്ദുള്ള, കമ്മന മോഹനന്‍, പി വി സമദ്, മുതു വോടന്‍ ഇബ്രാഹിം, സി പി ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!